kunjalikkutty replies to yogi on his virus statement
വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ മുസ്ലിംലീഗുമായുള്ള ബന്ധത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ബിജെപി രൂക്ഷമാക്കുകയാണ്. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചത്.